Home 1


മലയാള വിഭാഗം

 ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രം തിരൂർ




ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രാദേശിക കേന്ദ്രമാണ് തിരുന്നാവായയിൽ സ്ഥിതിചെയ്യുന്നത്. 1993- ല്‍ എറണാകുളം ജില്ലയിലെ കാലടിയിൽ സ്ഥാപിതമായ സംസ്കൃത സർവകലാശാല പ്രമുഖദാർശനികനും സന്ന്യാസിയുമായിരുന്ന ആദി ശങ്കരാചാര്യരുടെ പേരിലാണ് അറിയപ്പെടുന്നത്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യുടെ പ്രധാന ലക്ഷ്യങ്ങൾസംസ്കൃതത്തിന്റെ വിവിധ ശാഖകൾ, ഭാരതസംസ്കാരം, ഭാരതീയ ഭാഷകൾ, ഭാരതീയതത്വജ്ഞാനം, കല , വിദേശ ഭാഷകൾ,സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിൽ വിജ്ഞാനം പകരുക എന്നതാണ്. കൂടാതെ സംസ്കൃതഭാഷയുടെ പഠനവും അതിലെ ഗവേഷണവും പ്രോത്സാഹിപ്പിക്കുക, സംസ്കൃതത്തെ പരിപോഷിപ്പിക്കുന്ന മറ്റു ഭാഷകളെ ദേശീയ-അന്തർദേശീയ തലങ്ങളിൽ അഭിവൃദ്ധിപ്പെടുത്തുക എന്നിവയും പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പെടുന്നു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃതത്തിലും ഇതരഭാഷകളിലുമുള്ള രചനകൾ പ്രസിദ്ധീകരിക്കുകയും ഗ്രന്ഥങ്ങൾ ശേഖരിച്ച് സംരക്ഷിക്കുകയും ചെയ്യുന്നു. സർവകലാശാലയുടെ -----ല്‍ നിലവില്‍ വന്ന തിരുന്നാവായ പ്രാദേശിക കേന്ദ്രത്തില്‍ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകൾ ലഭ്യമാണ്. പ്രമുഖ അദ്ധ്യാപകരുടെ സേവനവും മികച്ച ലെെബ്രറി സൗകര്യവും കമ്പ്യൂട്ടർ ലാബ്, സെമിനാർ ഹാളുകൾ, സ്മാർട്ട് റൂം തുടങ്ങിയ മറ്റ് സൗകര്യങ്ങളും സ്ഥാപനത്തിലുണ്ട്.

കോഴ്സുകൾ

  1. എം എ മലയാളം 
  2. എം എ ഇംഗ്ലിഷ് 
  3. എം എ ഹിന്ദി 
  4. എം എ ചരിത്രം
  5.  എം എ സംസ്കൃത സാഹിത്യം
  6.  എം എ സംസ്ക്രുതവ്യാകരണം
  7.  എം എ സാമൂഹ്യസേവനം 
  8. എം എ അറബിക്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള് മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.